anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വർണ്ണോത്സവം: കരിമ്പുഴയിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വർണ്ണോത്സവം’ എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കരിമ്പുഴ ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി കലാമേള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. സൈതലവി അധ്യക്ഷനായി.

കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കരിയോട്, വാർഡ് അംഗങ്ങളായ പി. അശോകൻ, പി. സുരേഷ്, എൻ. കൃഷ്ണൻ, ടി. ഉണ്ണികൃഷ്ണൻ, സി.കെ. ഷാഹുൽഹമീദ്, എം. ചന്ദ്രമോഹനൻ, ടി. ഷീജ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വാണി ശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി കെ. കാളിദാസൻ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051