ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രം & ലൈബ്രറി “നന്മ വുമൺസ് വിംഗിന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. റുഖിയ അലി അധ്യക്ഷത വഹിച്ച പരിപാടി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി സീരിയൽ ആർട്ടിസ്റ്റ് രമാദേവി സംസാരിച്ചു. വിശിഷ്ടാഥിതികൾ ഐ ആർ പ്രസാദ് , ബിന്ദു പരിയാരത്ത്, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. ബേബി സുരേഷ് നന്മക്ക് സമർപ്പിക്കുന്ന പുസ്തകങ്ങൾ നന്മ സെക്രട്ടറി എ കെ രാജഗോപാലൻ ഏറ്റുവാങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം അഥിതികൾ നിർവ്വഹിച്ചു. തുടർന്ന് നന്മ വുമൺസ് വിംഗ് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. നന്മ വുമൺസ് വിംഗ് സെക്രട്ടറി റെമീന സ്വാഗതവും ലൈബ്രേറിയൻ അജിത ബി കെ നന്ദിയും പറഞു.