anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരിയിൽ കുരുതിക്കളമാകുന്ന കേരളം; എസ് ഡി പി ഐ ലഹരി വിരുദ്ധ കാമ്പയിൻ

പാലക്കാട്: കേരള ജനത ലഹരി ദുരന്ത വാർത്തകൾ ദിനേനെ കണ്ടും കേട്ടും വിറങ്ങലിച്ചു നിൽക്കുകയാണ്. മദ്യവും കഞ്ചാവും കടന്ന് എം.ഡി.എം.എ. പോലുള്ള മാരക രാസലഹരികൾ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിയുടെ ഉപയോഗം കേരളത്തിൽ വലിയൊരു സാമൂഹ്യ പ്രശ്നമായി ഉയർന്നിരിക്കുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തുന്നത് പോലും സർവസാധാരണമായി മാറുന്ന വാർത്തകളാണ് കേരളത്തിൽ നാം ദിനേനെ കേട്ടു കൊണ്ടിരിക്കുന്നത്

മാരകമായ മയക്കു മരുന്നുകൾ യഥേഷ്ടം കിട്ടിക്കൊണ്ടിരിക്കുകയും യുവതലമുറ ഇതിന് അടിമപ്പെട്ട് കുറ്റകൃത്യങ്ങൾ നാട്ടിൽ സർവ്വസാധാരണയായി മാറുകയുമാണ് .

ഇതിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ പോലും നോക്കുകുത്തിയാവുകയുമാണ്.

ലഹരി ഉപയോഗത്തിനടിമപ്പെട്ട് വളർന്ന് വരുന്ന തലമുറയെ രക്ഷിക്കുന്നതിന് വേണ്ടി ലഹരിയിൽ കുരുതിക്കളമാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി
എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി
2025 മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ ലഹരി വിരുദ്ധ കാമ്പയിൻ നടത്തുന്നു.

 

Spread the News

Leave a Comment

IMG 20260806 WA0051