anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത മുണ്ടൂർ നാലുവരി പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. കാക്കത്തോട് പാലം പണി തുടങ്ങി

ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ നാലുവരി പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. കാക്കതോടിനു കുറുകെയുള്ള പാലം പണി നടക്കുന്നതിനാൽ വാഹന ഗതാഗതം ഈ ഭാഗത്ത് അൽപ്പം വിഷമം സൃഷ്ടിക്കുന്നുണ്ട് . വാഹനങ്ങൾ ഉപയോഗിക്കുന്നവർ അല്പം ക്ഷമയും ശ്രദ്ധയും പുലർത്തിയാൽ ഈ ഭാഗത്ത് തിരക്കിന് കുറച്ചുകൂടി ആശ്വാസം ഉണ്ടാകും. സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും വാഹനങ്ങൾ പലതും അലക്ഷ്യമായാണ് ഓടിച്ചു വരുന്നത്. ഇതുമൂലം ദീർഘനേരം വാഹന തടസ്സം ഉണ്ടാകുന്നതായി ഡ്രൈവർമാർ പറയുന്നു. തിരുവാഴിയോട്, കുളക്കാട് എന്നിവിടങ്ങളിലും റോഡ് പണി നടക്കുന്നുണ്ട് തൂതയിൽ പാലം പണിയും തുടങ്ങി കഴിഞ്ഞു . പാലക്കാട് കോഴിക്കോട് ഗതാഗതം ഈ റോഡിലൂടെ എളുപ്പത്തിൽ ആകും എന്നതിനാൽ മണ്ണാർക്കാട് വഴി പോകുന്ന പല വാഹനങ്ങളും ഈ റോഡിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ നാലുവരിപ്പാത പൂർത്തിയാകുന്നതോടെ മികച്ച സൗകര്യമുള്ള ഒരു റോഡ് ആയി ഇത് മാറും എന്നതിൽ തർക്കമില്ല

Spread the News

Leave a Comment

IMG 20260806 WA0051