anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നന്മയിൽ ഒത്തുകൂടാം ലഹരിയെ മറികടക്കാം എസ് ബി എസ് ചങ്ങാത്തം സഹവാസ ക്യാമ്പ് റെയ്ഞ്ച് തല ഉദ്ഘാടനം ചളവറ മിൻഹാജിൽ നടന്നു.

ചെർപുളശ്ശേരി | സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ മദ്രസകൾ കേന്ദ്രീകരിച്ചു നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ നന്മയിൽ ഒത്തുകൂടാം ലഹരിയെ മറികടക്കാം ചങ്ങാത്തം സഹവാസ ക്യാമ്പ് ചെറുപ്പുളശ്ശേരി റെയിഞ്ച് തല ഉദ്ഘാടനം ഇന്നലെ കാലത്ത് ഏഴുമണിക്ക് ചളവറ മിൻഹാജുൽ ഹുദാ മദ്രസയിൽ നടന്നു. അബ്ദുള്ള അൻവരി ദേശമംഗലം ഉദ്ഘാടനം ചെയ്തു. റഫീഖ് മാസ്റ്റർ കൈലിയാട് ക്ലാസ് എടുത്തു സഹവാസ ക്യാമ്പിൽ കൊളാഷ് പ്രദർശനം, ഉയരെ പറക്കാം, ഉദ്ഘാടനം, ഇസ്തിറാഹ, ആദർശം, മജിലിസ്, സമാപനം തുടങ്ങിയ വിവിധ സെഷനുകൾ നടന്നു.മുഹമ്മദലി സഖാഫി മഠത്തി പറമ്പ് അധ്യക്ഷത വഹിച്ചു.മുഹമ്മദലി സഖാഫി ചളവറ, ബാപ്പു മുസ്ലിയാർ ചളവറ, ഇസ്ഹാഖ് സാഹിബ്,

ഹാഫിള് ജുനൈദ് സഖാഫി കൊളത്തൂർ,സഈദ് മുസ്ലിയാർ ചളവറ ഹസൻ ഹാജിതുടങ്ങിയവർ സംബന്ധിച്ചു

Spread the News

Leave a Comment