anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എസ് ഐ ആർ: പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഉടൻ കൈമാറണം

പാലക്കാട്.   തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി എൽ ഒ മാർ വോട്ടർമാർക്ക് വീടുകളിൽ എത്തിച്ചു നൽകിയ എന്യൂമറേഷൻ ഫോമുകൾ പൂർണമായി പൂരിപ്പിച്ചതിനു ശേഷം അതാത് വില്ലേജ് ഓഫീസുകളിലോ ബി എൽ ഒ മാർക്കോ 28/11 വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ട് കൈമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. പൂരിപ്പിച്ച enumeration ഫോമിലെ വിവരങ്ങൾ സ്കാൻ ചെയ്ത് സൈറ്റിൽ രേഖപ്പെടുത്തുന്നവരുടെ വിവരങ്ങൾ മാത്രമാണ് കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുകയുള്ളൂ എന്നതിനാൽ എല്ലാവരും എന്യൂമെറേഷൻ ഫോമുകൾ എത്രയും പെട്ടെന്ന് പൂരിപ്പിച്ചു തിരികെ നൽകേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

*ഡിസംബർ 9* ന് കരട് പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് മറ്റ് നടപടിക്രമങ്ങളും ഡിജിറ്റൈസേഷനും പൂർത്തീകരിക്കേണ്ടതിനാൽ ജനങ്ങൾ ഈ നിർദ്ദേശം പാലിക്കണം എന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

 

Spread the News

Leave a Comment

IMG 20260806 WA0051