anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇടുക്കിയുടെ മനോഹാരിതയിൽ പേടിപ്പിച്ചുവിറപ്പിക്കാനായി ‘കൂടോത്രം’ ഫെബ്രുവരി 12 മുതൽ തിയറ്ററുകളിലേക്ക് എത്തുന്നു…..

ഇടുക്കിയുടെ മനോഹാരിതയും നിഗൂഢതകളും പ്രമേയമാക്കി ഒരുങ്ങുന്ന ഫാമിലി ഹോറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘കൂടോത്രം’റിലീസിനൊരുങ്ങുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 12-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

​മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
​മലയാളികളുടെ പ്രിയ നടൻ ബൈജു എഴുപുന്ന സംവിധാനം ചെയുന്ന ചിത്രമാണിത്. സന്തോഷ് ഇടുക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
​സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റെജി ജോർജ് കൊന്നതറയിൽ ആണ്.
​ മലയാളത്തിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
​ഡിനോയ് പൗലോസ്, റേച്ചൽ ഡേവിഡ്, ശ്രീനാഥ് മകന്തി,
​അലൻസിയർ, സായ്കുമാർ, സലിം കുമാർ, ജോയ് മാത്യു
​ശ്രീജിത്ത് രവി, സുധി കോപ്പ, സുനിൽ സുഖദ, കോട്ടയം രമേഷ്
​മനോഹരി ജോയ്, വീണ നായർ, ചിത്ര നായർ, ഷൈനി സാറ
​ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോൺ, സണ്ണി പി.എൻ
​വേദ് ലക്ഷ്മി , ഫുക്രു
​ജോബിൻ ദാസ് , ടോം സ്കോട്ട്, സാജു കൊടിയൻ, അംജിത് മൂസ തുടങ്ങിയ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.
​ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണവും ഗ്രെയ്‌സൺ എ.സി.എ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഫിനിക്സ് പ്രഭു ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് കൂടുതൽ കരുത്ത് പകരും.
​ഫെബ്രുവരി രണ്ടാം വാരം ‘കൂടോത്രം’ തിയറ്ററുകളിലേക് എത്തും

Spread the News

Leave a Comment

IMG 20260806 WA0051