മാരായമംഗലം കൈരളി ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ മാരായമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾക്കായി വിദ്യാർത്ഥികളും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ക്ലിക്ക് & സെയ്ഫ് എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്ക്കരണ പരിപാടി കൈരളി ഗ്രന്ഥശാല പ്രസിഡണ്ട് എം ശശികുമാറിൻ്റെ അധ്യക്ഷതയിൽ ഡോ. കെ അജിത് ഉദ്ഘാടനം ചെയ്തു
കേരള പോലീസ് പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഓഫീസർ വിനോദ് ഇ ആണ് ക്ലാസ് എടുത്തത്. പ്രിൻസിപ്പാൾ രാധ വി സ്വാഗതവും പ്രോഗ്രാം ഓഫീസർ വിനീത പി നന്ദിയും പറഞ്ഞു. കൈരളി ഗ്രന്ഥശാല സെക്രട്ടറി പി പി ദിലീപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.കെ വാസുദേവൻ , എം. കെ സുനീഷ് എന്നിവർ സംസാരിച്ചു.