anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

*രാത്രിയുടെ മറവിൽ ഫ്ളക്സുകൾ നശിപ്പിച്ചവർ നട്ടെല്ലില്ലാത്തവർ: സുമേഷ് അച്യുതൻ* 

ചിറ്റൂർ : രാഷ്ട്രീയ എതിരാളികൾക്ക് രാത്രിയുടെ മറവിൽ ബാനറുകളും ഫ്ളക്സുകളും നശിപ്പിക്കാൻ സാധിച്ചേക്കാം. എന്നാൽ പകൽ വെളിച്ചത്തിൽ ഇക്കൂട്ടർക്ക് നാലാളുടെ മുന്നിൽ നടുനിവർത്തി നിൽക്കാനാവില്ലെന്ന് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. ചില കാരണങ്ങളാൽ 2016 നമുക്ക് നഷ്ടപ്പെട്ടു. എന്നാൽ ഇത്തവണ ചിട്ടയായ പ്രവർത്തനം കൊണ്ട് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുമാട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരുമാട്ടി വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എ.ഐ.സി.സി നിരീക്ഷകൻ എച്ച്.സി. യോഗേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പെരുമാട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ. നാഗരാജൻ അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ കാർഷിക ബാങ്ക് പ്രസിഡന്റുമായ കെ. ഗോപാലസ്വാമി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് പങ്കജാക്ഷൻ, മുൻ ഡി.സി.സി ജനറൽ സെക്രട്ടറി അബ്ബാസ്, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ഖലീൽ റഹ്മാൻ, ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി രതീഷ് പുതുശ്ശേരി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. വിനോദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജി.രമേഷ് കുമാർ, മറ്റ് ഘടക കക്ഷി നേതാക്കൾ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051