ഒറ്റപ്പാലം ഉപജില്ലാ പെൺകുട്ടികളുടെ ഹാൻഡ് ബോൾ മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ വാണിയംകുളം ടി.ആർ.കെ. ഹൈസ്ക്കൂൾ ഇരട്ട കിരീടം നേടി. അനങ്ങനടി ഹൈസ്ക്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അനങ്ങനടി സ്ക്കൂളും, ജൂനിയർ വിഭാഗത്തിൽ ജി.എച്ച്. എസ്, നെല്ലി ക്കുറിശ്ശിയെയും പരാജയപ്പെടുത്തിയാണ് ടി.ആർ.കെ. സ്ക്കൂൾ ഇരട്ട കിരീടം നേടിയെടുത്തത്.