anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ പൊലീസ് ഡ്രോൺ നിരീക്ഷണം ശക്തമാക്കി

 പാലക്കാട്.  നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി പാലക്കാട് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും സുരക്ഷിതമായും പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. രാഷ്ട്രീയ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ,

ജാഥകൾ എന്നിവ നിരീക്ഷിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, കുറ്റകൃത്യങ്ങൾ തടയുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ കണ്ടെത്തി അവ നിയന്ത്രിക്കുക, സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി മാപ്പിംഗ് നടത്താനും കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുക, ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഡ്രോൺ ക്യാമറകൾ വിന്യസിച്ചിരിക്കുന്നത്:
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം തുടരും. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും ജില്ലാ പൊലീസ് അറിയിച്ചു.

 

Spread the News

Leave a Comment