കൊച്ചി. ആലുവ എം.എൽ.എയ്ക്ക് എതിരെ സമൂഹമാധ്യമത്തിലൂടെഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജോബി (45) യെയാണ് ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തത്.
ഇയാൾ എംഎൽഎയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ ലൈവ് വീഡിയോ ചെയ്യുകയായിരുന്നു.ഇയാൾക്കെതിരെ നെടുമ്പാശ്ശേരി തൊടുപുഴ, ചെങ്ങമനാട് ആലുവ സ്റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളത്. പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ എസ്.സുധീഷ് കുമാർ, എ.എസ്.ഐ സലാവുദീൻ, സീനിയർ സി .പി .ഒ മാരായ ടി.എ.ഷിബിൻ, ആർ.സജേഷ്, സി.പി.ഒമാരായ ജോബിൻ സെബാസ്റ്റ്യൻ, ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്