anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കൂടുതൽ സിപിഎം പ്രവർത്തകർ ശശി പക്ഷത്തേക്ക് എത്തുമെന്ന് സൂചന

ചെർപ്പുളശ്ശേരി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ്  ഫെഡറേഷനിലേക്ക് പാലക്കാട് ജില്ലയിൽ നിന്ന് മാത്രമല്ല കേരളത്തിൽ നിന്ന് മൊത്തമായും സിപിഐഎമ്മിൽ നിന്നും കൂടുതൽ പേർ എത്തുമെന്ന് സൂചന. പാർട്ടിയിലുള്ള അപ്രമാദിത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടുതൽ പേർ ഈ സംഘടനയിൽ എത്തുന്നത്..

ഐക്യ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പി കെ ശശി മത്സരിച്ചതിനു പിന്നാലെ ധാരാളം പേർ പി കെ ശശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള നിരവധി വോട്ടുകൾ പി കെ ശശിക്ക്  സംഘടിപ്പിക്കാൻ കഴിഞ്ഞതായും ഒറ്റപ്പാലത്ത് സംസാരമുണ്ട്. തെരഞ്ഞെടുപ്പിൽ എല്ലാത്തരം അടവുകളും പയറ്റുന്ന ആളാണ് പി കെ ശശി. സംഘടന പിടിച്ചെടുക്കുന്നതിലും അതീവ ജാഗ്രതയും മിടുക്കും കാണിച്ച ഈ നേതാവ് ഒറ്റപ്പാലത്ത് താൻ 100% ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിൽ അതിൽ യാഥാർത്ഥ്യമുണ്ട് എന്നാണ് പൊതുവേയുള്ള കണക്കുകൂട്ടൽ. യുഡിഎഫ്  ഇത്തവണ അധികാരത്തിൽ വരുമെന്നും അതോടുകൂടി പാലക്കാട് ജില്ലയിൽ നിന്നും നിരവധി സിപിഐഎം പ്രവർത്തകർ ശശിപക്ഷത്തേക്ക് കൂടുമെന്നും സിപിഐഎമ്മിലും ചർച്ചയുണ്ട്. പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അനാവശ്യമായ പ്രകടനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരുപാട് പ്രവർത്തകർ ഇപ്പോഴുമുണ്ടെന്നും അവരെല്ലാം തന്നെ ഡെമോക്രാറ്റിക് മാർ ക്സിസ്റ്റ് ഫെഡറേഷനി ലേക്ക് എത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. ഏതായാലും പാലക്കാട് ജില്ലയിൽ ശശി ഫാക്ടർ എത്രയുണ്ടാകും എന്ന് കണ്ടതിനുശേഷം ആയിരിക്കും തുടർനടപടികൾ.

Spread the News

Leave a Comment