anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ള അവസാനിപ്പിക്കണം; സർക്കാർ അടിയന്തരമായി ഇടപെടണം: അൻസാരി ഏനാത്ത്

പാലക്കാട്: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്കുകളും അന്യായ ബില്ലിംഗും അവസാനിപ്പിച്ച് സാധാരണക്കാരുടെ ചികിത്സാ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനത്ത് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ളക്കെതിരെ എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.IMG 20261023 WA0003

ചികിത്സ പൗരന്റെ മൗലികാവകാശമാണ്. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്. രോഗികളുടെയും കുടുംബങ്ങളുടെയും നിസ്സഹായാവസ്ഥ മുതലെടുത്ത് ചികിത്സയുടെ പേരിൽ വൻതുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണം. സാധാരണക്കാർ സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചെലവഴിക്കുകയും കടം വാങ്ങി ചികിത്സ തുടരേണ്ടിവരുകയും ചെയ്യുന്ന സാഹചര്യം ഗൗരവകരമാണ്. ആരോഗ്യരംഗത്തെ കച്ചവടവൽക്കരണത്തിന് തടയിടാൻ സർക്കാർ ഇടപെടണമെന്നും സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകൾ നിയന്ത്രിച്ച് ബില്ലിംഗ് സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകൾ പരിശോധിക്കുക, അന്യായ ബില്ലിംഗ് അവസാനിപ്പിക്കുക, അനാവശ്യ പരിശോധനകളിലൂടെ രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുക, ചികിത്സാച്ചെലവുകളിൽ സുതാര്യത ഉറപ്പാക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അർഹമായ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ശരീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം, ജില്ലാ സെക്രട്ടറി ഉമ്മർ അത്തിമണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇല്യാസ് പാലക്കാട്, പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ എന്നിവർ സംസാരിച്ചു. സാധാരണക്കാരുടെ ചികിത്സാ അവകാശങ്ങൾ സംരക്ഷിക്കാനും ആരോഗ്യപരിരക്ഷ ലാഭം കൊയ്യാനുള്ള കച്ചവടമായി മാറുന്നത് തടയാനും സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ബഷീർ കൊമ്പം
ജില്ല മീഡിയ ഇൻ ചാർജ്
+91 81579 48123

Spread the News

Leave a Comment

IMG 20260806 WA0051