anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിവാദങ്ങൾക്കിടയിലും “കാലം പറഞ്ഞ കഥ” ഏപ്രിൽ 24ന് റിലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി ബന്ധമുണ്ടെന്നാരോപിച്ച് വിവാദങ്ങളിൽപ്പെട്ട സിനിമയായ “കാലം പറഞ്ഞ കഥ” എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഏപ്രിൽ 24ന് റിലീസിന് ഒരുങ്ങുന്നു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ തീയേറ്ററുകളിലായി ചിത്രം പ്രദർശനത്തിനെത്തും.
കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്തതാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി തന്നെയാണ് ഒരുക്കിയത്.
സിനിമയിലെ ഗാനങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. വയലാർ ശരത്ചന്ദ്ര വർമ്മ, മുരുകൻ കാട്ടാക്കട, രാജീവ് ആലുങ്കൽ, സിത്താര കൃഷ്ണകുമാർ, സൂര്യനാരായണൻ, അരിസ്റ്റോ സുരേഷ് തുടങ്ങി നിരവധി കലാകാരന്മാർ ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സംഗീതം അജയ് രവി, എസ്. പി. വെങ്കിടേഷിന്റെ മകൻ എസ്. പി. ഗോപാൽ വെങ്കിടേഷ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ഇതിനിടെ, പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ കൗതുകം ഉയർത്തുന്നത് മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടി പുലിമുരുകൻ നായകനാകുന്നു. ഈ കഥാപാത്രത്തിന്റെ അവതരണം സിനിമയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് അണിയറ പ്രവർത്തകർ വിലയിരുത്തുന്നത്.
വിവാദങ്ങൾക്കപ്പുറം പ്രേക്ഷകരുടെ വിധിയെ തേടിയാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി തന്നെ സിനിമയ്ക്ക് വലിയ ആകാംക്ഷയാണ് ഉയർന്നിരിക്കുന്നത്.

വെഞ്ഞാറമ്മൂട് കൊലപാതകം ചർച്ച ചെയ്ത കാലം പറഞ്ഞ കഥ എന്ന ചിത്രം ഏപ്രിൽ 24ന് തീയേറ്ററിലെത്തും. കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. വെഞ്ഞാറമ്മൂട് കൊലപാതകവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത കാലം പറഞ്ഞ കഥ എന്ന ചിത്രം തീയേറ്ററിലെത്തുന്നത് കാണാൻ പ്രേഷകർ കാത്തിരിക്കുകയാണ്.
പട്ടാപ്പകൽ നഗരത്തിൽ നടന്ന ആറ് കൊലപാതകങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ മലയാള സിനിമയിൽ കാണാത്ത വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്. കേരളത്തിൽ ചർച്ച ചെയ്ത ആനുകാലിക സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാകും.
പുലിമുരുകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജാസ്, സാന്ദ്ര, നിഷ സാരംഗ്, മാസ്റ്റർ അർജിത്ത്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, അരിസ്റ്റോ സുരേഷ്, കൊല്ലം തുളസി, കുടശനാട് കനകം, രശ്മി അനിൽ ലക്ഷ്മി പ്രസാദ്, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, ഒ ജയലാൽ, പ്രജീവ്, അബ്ബാ മോഹൻ, ജീജ സുരേന്ദ്രൻ, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, ജിതിൻ ശ്യാം, ഭാവന, പ്രസന്നൻ, ഹരികുമാർ, വിനോദ്, പോണാൽ നന്ദകുമാർ, ഷാനവാസ് കമ്പിക്കീരിൽ തുടങ്ങി ഒട്ടേറെ നാടക കലാകാരും സാമൂഹിക പ്രവർത്തകരും സിനിമയിൽ അഭിനയിക്കുന്നു.
നാടകശാല ഇൻറർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പളളി കൃഷ്ണൻ കുട്ടി നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്ന കാലം പറഞ്ഞ കഥ, പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു. ക്യാമറ – വിനോദ് ജി.മധു, എഡിറ്റിംഗ് – കണ്ണൻ, ജോജി, ആലാപനം -സിത്താര കൃഷ്ണകുമാർ സൂര്യനാരായണൻ അരിസ്റ്റോ സുരേഷ്, ഗാന രചന -വയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട രാജീവ് ആലുങ്കൽ ശ്രീകുമാർ ഇടപ്പോൺ, സംഗീതം -അജയ് രവി, ആക്ഷൻ ബ്രൂസിലി രാജേഷ്, നൃത്തസംവിധാനം- കിരൺ മാസ്റ്റർ, ആർട്ട് – സന്തോഷ് പാപ്പനംകോട്, മേക്കപ്പ് – സുധീഷ് നാരായൻ,

Spread the News

Leave a Comment

IMG 20260806 WA0051