കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് മൂന്ന്) ഉച്ചയ്ക്ക് രണ്ടിന് ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റിമീറ്ററായി ഉയര്‍ത്തും. 96.07 മീറ്ററാണ് നിലവിലെ ജലനിരപ്പ്. (സമയം: 10:50 എ.എം) പരമാവധി സംഭരണശേഷി: 97.50 മീറ്റര്‍. മഴ ശക്തിപ്പെട്ടാല്‍ ആവശ്യാനുസരണം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതും മീന്‍ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.