anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നാസ്‌കോം ഇമേർജ് 50 പുരസ്‌കാരം നേടി മലയാളി സ്റ്റാർട്ടപ്പ്; ഫാൽക്കൺ ഫീഡ്‌സിന് ആഗോള അംഗീകാരം

•കൊച്ചി, ഓഗസ്റ്റ് 7, 2026: പ്രമുഖ ഇന്ത്യൻ ഐ.ടി വ്യവസായ സംഘടനയായ നാസ്‌കോം (NASSCOM) സംഘടിപ്പിച്ച ‘ഇമേർജ് 50 അവാർഡ്‌സ് 2026’ (NASSCOM Emerge 50 Awards 2026) പുരസ്‌കാരത്തിന് മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ഫാൽക്കൺ ഫീഡ്‌സ് അർഹരായി. ‘സൈബർ സെക്യൂരിറ്റി ക്വാണ്ടം & ഡിജിറ്റൽ ട്രസ്റ്റീസ്’ (Cybersecurity Quantum & Digital Trustees) കാറ്റഗറിയിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.  നന്ദകിഷോർ ഹരികുമാർ, രാകേഷ് ഐക്കര എന്നിവർ ചേർന്ന് രൂപീകരിച്ച കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്. കൊച്ചിയിലും ലണ്ടനിലും കമ്പനിക്ക് പ്രധാന ഓഫീസുകളുണ്ട്. നാസ്‌കോം ഡീപ്‌ടെക് ഡയറക്ടറും ഹെഡുമായ ശ്രേയയിൽ നിന്ന് ഫാൽക്കൺ ഫീഡ്‌സ് സഹസ്ഥാപകൻ രാകേഷ് ഐക്കര പുരസ്‌കാരം ഏറ്റുവാങ്ങി.
“സൈബർ സുരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുക (Democratize cybersecurity) എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനുള്ള വലിയൊരു അംഗീകാരമാണിത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ വ്യവസായ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകുന്നത് ഞങ്ങൾ തുടർന്നും ഉറപ്പാക്കും,” എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സഹസ്ഥാപകനായ രാകേഷ് ഐക്കര പറഞ്ഞു.
കൃത്രിമബുദ്ധി (AI), മെഷീൻ ലേണിംഗ് (ML), ക്വാണ്ടം സൈബർ സെക്യൂരിറ്റി സാങ്കേതികവിദ്യകൾ എന്നിവയുടെ കരുത്തിൽ ലോകമെമ്പാടുമുള്ള സൈബർ ഭീഷണികളും വിവരച്ചോർച്ചകളും തത്സമയം നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന മികച്ച സാങ്കേതികവിദ്യയാണ് ഫാൽക്കൺ ഫീഡ്‌സ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടിയുള്ള പ്രതിരോധ സംവിധാനങ്ങളാണ് കമ്പനി ഒരുക്കുന്നത്. രാജ്യത്തെ മികച്ച വളർച്ചാ സാധ്യതയുള്ള ഏറ്റവും നൂതനമായ 50 ടെക്‌നോളജി സംരംഭങ്ങളെ കണ്ടെത്താനും, വെറുമൊരു സാങ്കേതികവിദ്യ എന്നതിലുപരി വൻതോതിലുള്ള ഡിജിറ്റൽ വിശ്വാസ്യത (Trust at scale) പടുത്തുയർത്തുന്ന സ്ഥാപനങ്ങളെ ആദരിക്കാനും നാസ്‌കോം നൽകുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ് ഇമേർജ് 50 പുരസ്‌കാരം.
Spread the News

Leave a Comment

IMG 20260806 WA0051