anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ ‘അവാസ്-ഇ-പാലക്കാട്’ ഒക്ടോബർ 22ന്

ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ ‘അവാസ്-ഇ-പാലക്കാട്’ ഒക്ടോബർ 22ന്

എസ്.ഐ.ആർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ജനകീയ സംഗമം

പാലക്കാട്: ഡൽഹിയിൽ എസ്.ഐ.ആർ നടപടികൾക്കെതിരെ സ്ത്രീകളും കുട്ടികളും വിദ്യാർഥികളും പുരുഷന്മാരും നേരിടുന്ന ഭീഷണികൾക്കും അറസ്റ്റുകൾക്കും സൈനിക വിന്യാസത്തിനും മുന്നിൽ മുട്ടുമടക്കാതെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘അവാസ്-ഇ-പാലക്കാട്’ എന്ന പേരിൽ യങ് ഡെമോക്രാറ്റ്സ് ജനകീയ സംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബർ 22ന് വൈകീട്ട് നാലിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിലാണ് പരിപാടി.
സംഘപരിവാർ സർക്കാരിന്റെ നടപടികൾക്കെതിരെയും ജനാധിപത്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെയും ജനാധിപത്യപരമായ പ്രതിഷേധം ഉയർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അനീതിക്കും ഭീഷണികൾക്കും മുന്നിൽ നിശ്ശബ്ദരാകാതെ ജനാധിപത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്നും പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾ പരിപാടിയിൽ പങ്കാളികളാകണമെന്നും സംഘാടകർ അഭ്യർഥിച്ചു.
ഡൽഹിയിൽ രാവും പകലും തുടരുന്ന എസ്.ഐ.ആർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ശക്തമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന സംഘാടക സമിതി അംഗം അദ്നാൻ, ദേശീയ സംഘാടക സമിതി അംഗം ആബിദ റഷീദ്, ജില്ലാ കൺവീനർ ഇബ്രാഹീം ആറങ്ങോട്ടുകര, ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് സലാഹ്, നസീഹ് മണ്ണാർക്കാട്, ഫാത്തിമ ഷഹനാസ്, റാപ്പറും ഗായകനുമായ ഇർഷാദ്, സാമൂഹിക പ്രവർത്തകൻ യാസർ പൂക്കോട്ടുപാടം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷരീഫ് പട്ടാമ്പി, സംസ്ഥാന കോർഡിനേറ്റർ ഷഹീർ ചാലിപ്പുറം, ജില്ലാ കമ്മിറ്റി അംഗവും യങ് ഡെമോക്രാറ്റ്സ് ജില്ലാ ചുമതലക്കാരനുമായ മുസ്തഫ കുളപ്പുള്ളി, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ആസിയ മാനു എന്നിവരും സംഗമത്തിൽ പങ്കെടുക്കും.
അംബേദ്കർ ഡെമോക്രാറ്റിക് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ വിത്തനശ്ശേരി, അംബേദ്കർ ദളിത് സംരക്ഷണ സമിതി അംഗം ശിവരാജ്, ദളിത് പ്രവർത്തകൻ മായാണ്ടി എന്നിവരും പരിപാടിയുടെ ഭാഗമാകും.
ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റമായി സംഗമത്തെ വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒക്ടോബർ 22ന് വൈകീട്ട് നാലിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Muhammad shaheem v
ജില്ല മീഡിയ ഇൻ ചാർജ്
+91 90370 62047

Spread the News

Leave a Comment

IMG 20260806 WA0051