anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഡിജിറ്റൽ സ്‌ക്വയറിന് പ്രൈമറി സ്‌കൂളുകൾ ഓഗസ്റ്റ് 13-നകം അപേക്ഷിക്കണം… പൊതു അറിയിപ്പുകൾ

കൊച്ചി. പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി, യു.പി വിഭാഗങ്ങളിൽ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ‘ഡിജിറ്റൽ സ്ക്വയർ’ (Digital Square) പദ്ധതിയിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരള ഇന്ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) വികസിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എയ്ഡഡ്, സർക്കാർ ഹൈസ്കൂൾ വിഭാഗത്തോടൊപ്പമുള്ള എൽ.പി, യു.പി വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

കളികളിലൂടെയുള്ള പഠനം, സർഗ്ഗാത്മകത, സ്വയംപഠനം, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനൊപ്പം ‘കളിപ്പെട്ടി’, ‘ഇ@വിദ്യ’ എന്നീ ഐ.സി.ടി പാഠപുസ്തകങ്ങൾ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കും. ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗം കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുന്നത്.

സ്കൂളിൽ ഡിജിറ്റൽ പഠന ഇടം സജ്ജമാക്കാനും, ഹെഡ്ഫോൺ, സ്പീക്കർ, മൗസ് എന്നിവ സഹിതം കുറഞ്ഞത് 2 കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനും സന്നദ്ധതയുള്ള സ്കൂളുകൾക്കാണ് അവസരം.സ്‌കൂൾ പ്രവൃത്തി സമയം മുഴുവനും കുട്ടികൾക്കായി ‘ഡിജിറ്റൽ സ്ക്വയർ’ പ്രവർത്തിക്കും.

താല്പര്യമുള്ള സ്കൂളുകൾ ഓഗസ്റ്റ് 13-നകം കൈറ്റ് ജില്ലാ ഓഫീസിൽ ഇ-മെയിൽ മുഖേന അപേക്ഷ നൽകണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സർക്കുലറും പദ്ധതി മാർഗ്ഗരേഖയും www.kite.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

*കെൽട്രോണിൽ എ ഐ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകൾക്ക് 20% ഫീസ് ഇളവ്*

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ പി ജി ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഓഗ്മെന്റ് റിയാലിറ്റി വിർച്വവൽ റിയാലിറ്റി മിക്സഡ് റിയാലിറ്റി, ഡാറ്റാ സയൻസ് ആൻഡ് എ ഐ , ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ
സ്റ്റാക്ക് വിത്ത്‌ എ ഐ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മിതമായ ഫീസ്, ഓൺലൈൻ / ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം എന്നിവ ഈ കോഴ്സുകളുടെ
സവിശേഷതയാണ്.

യോഗ്യത : പ്ലസ്
ടു. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA

 

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുമായി കോട്ടയം
സെന്ററിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 6282841772, 8590118698 എന്നീ നമ്പറുകളിൽ
ബന്ധപ്പെടുക.

 

*മിനി ജോബ് ഫെയർ*

ആലുവ ടൌൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ മോഡൽ കരിയർ സെന്ററിന്റെയും സതേൺ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് ആന്റ് മൾട്ടി പർപ്പസ് സൊസൈറ്റി ലിമിറ്റഡിന്റേയും സംയുക്താഭിമുഖ്യത്തിൽ പ്രയുക്തി മിനി ജോബ്ഫെയർ നടത്തുന്നു.

ഏരിയ മാനേജർ, സീനിയർ സെയിൽസ് മാനേജർ, സെയിൽ സ് മാനേജർ എന്നീ ഒഴിവുകളുണ്ട്. യോഗ്യത: എസ് എസ് എൽ സി , ബിരുദം. പ്രായപരിധി 40 വയസ്സ് വരെ.

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 2026 ഓഗസ്‌ററ് 14-ാം തീയതി രാവിലെ 10 ന് ഇ.ജെ. ടവർ ഒന്നാം നില, (കാനറ ബാങ്കിനു മുകളിൽ ) എം.സി. റോഡ്, എറണാകുളം – 683574 എന്ന വിലാസത്തിൽ ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക്: 0484 2631240

 

*ചൈൽഡ് ഹെൽപ് ലൈനിൽ ഒഴിവ്*

 

വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിലേക്ക് കേസ് വർക്കർ (ചൈൽഡ് ഹെൽപ് ലൈൻ-1, (യോഗ്യത: പ്ലസ് ടു, ആശയ വിനിമയ പ്രാവീണ്യം , വേതനം -600 രൂപ) റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ-1 ( യോഗ്യത: സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, സോഷ്യോളജി, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പ്രാവീണ്യം, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വേതനം – 700 രൂപ)
തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ മാതൃകയിൽ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 20നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്.

Spread the News

Leave a Comment

IMG 20260806 WA0051