anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷന്‍ തൂഫാന്‍: 87 പേര്‍ കൂടി അറസ്റ്റില്‍ ..ആകെ അറസ്റ്റിലായവരുടെ എണ്ണം 9464

IMG 20260806 WA0051

തിരുവനന്തപുരം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 82 കേസുകളിലായി 87 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8781 ആയി ഉയര്‍ന്നു. ആകെ 9464 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 7236.600 ഗ്രാം എം.ഡി.എം.എയും 898.419 കി.ഗ്രാം കഞ്ചാവും 4703.729 ഗ്രാം ഹാഷിഷ് ഓയിലും 691.969 ഗ്രാം ബ്രൗണ്‍ ഷുഗറും 445.137 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 22 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 54 കേസുകളും കോട്പ പ്രകാരം 77 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 295.140 ഗ്രാം എം.ഡി.എം.എയും 15.693 കി.ഗ്രാം കഞ്ചാവും 3.18 ഗ്രാം ഹാഷിഷ് ഓയിലും 1.00 ഗ്രാം ബ്രൗണ്‍ ഷുഗറും 0.08 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 36 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8712 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 538 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6315 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

 

Spread the News

Leave a Comment

IMG 20260806 WA0051