anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരിക്കെതിരെ കത്തെഴുതി വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘ലഹരിക്കെതിരെ കത്തെഴുത്ത്’ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചും കത്തുകളെഴുതി.IMG 20260811 WA0118

പ്രധാനാധ്യാപകൻ എം. ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, ടീൻസ്’ ക്ളബ്ബ് കൺവീനർ ശരണ്യമേനോൻ, ഒറ്റപ്പാലം ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി. ഷഫീർ, റിനു എം. റോയ്, എം. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051