അമ്പലപ്പാറ: വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘ലഹരിക്കെതിരെ കത്തെഴുത്ത്’ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചും കത്തുകളെഴുതി.
പ്രധാനാധ്യാപകൻ എം. ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, ടീൻസ്’ ക്ളബ്ബ് കൺവീനർ ശരണ്യമേനോൻ, ഒറ്റപ്പാലം ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി. ഷഫീർ, റിനു എം. റോയ്, എം. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.