
ചെർപ്പുളശ്ശേരി. ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോ ടെ സമാപിച്ചു. ക്ഷേത്രം തന്ത്രി അണ്ടലാടി വിഷ്ണു നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൂജിച്ച കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. വീടുകളിൽ ഐശ്വര്യത്തിനും സമ്പൽസമൃതിക്കും വേണ്ടി കതിരുകൾ അടുത്ത ഒരു വർഷത്തോളം സൂക്ഷിക്കും.