anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗൻ . തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ,മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് “നൂൽ’’ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്,പൂജ, സ്വിച്ചോൺ ചടങ്ങുകൾക്ക് കൊച്ചിയിലെ ‘അമ്മ’ അസോസിയേഷൻ ഹാളിൽ

പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപത്തിലെ ആദ്യ തിരി തെളിച്ച് തുടക്കം കുറിച്ചു.തുടർന്ന് അഭിനേതാക്കളായ കുഞ്ചൻ, രവീന്ദ്രൻ, കുക്കു പരമേശ്വരൻ, ആശ അരവിന്ദ്, ശാന്തകുമാരി, നവീന വിജയൻ, ബിഗ് ബോസ് ഫെയിം അനീഷ്, രാജേഷ് പുത്തൻപുരയിൽ, ശോഭ കുഞ്ചൻ, രാജീവ് രംഗൻ,സജിനി രാജീവ് എന്നിവരും തിരി തെളിച്ചു.
രാജീവ് രംഗന്റെ ഗുരുനാഥൻ കൂടിയായ സിബി മലയിൽ, ‘‘നൂൽ’’എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
നടനും സംവിധായകനുമായ സോഹൻ സീനുലാൽ,
ക്യാമറാമാൻ കൃഷ് കൈമൾ എന്നിവർ ചേർന്ന് സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ
മുതിർന്ന അഭിനേത്രിമാരായ ഓമന ഔസേപ്പ്, ദീപിക,ബിന്ദു വരാപ്പുഴ, ഗോമതി മഹാദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത നടി ശാന്തകുമാരി ക്ലാപ്പടിച്ചു.

രാജാ സാഹിബ്, ലത ദാസ്, റാണി ശരൺ, അമ്പിളി എസ്. രംഗൻ, വിജു ബാൽ, ചാർലി, ഷഫീഖ് റഹ്മാൻ, ആഷിക്ക്,വേണു ബി. നായർ,അഞ്ജു അഷ്‌റഫ്,ജ്യോതി ശിവരാമൻ,അനില സി തോമസ്, രാജാജി,
രാജേഷ് ജന,പ്രശാന്ത് മുരളി,അശോക് സദൻ,സ്ഫടിക ചിത്രകാരൻ ജാവന്‍ ചാക്കോ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി.
നായികാ പ്രാധാന്യമുള്ള മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ‘നൂൽ’ ഒരുങ്ങുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അന്വേഷണാത്മക കഥയും ശക്തമായ കഥാപാത്രങ്ങളും ത്രില്ലർ മൂഡുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ.
പ്രശസ്ത താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ വിവിധ മേഖലകളിൽ കഴിവുള്ള പുതിയ പ്രതിഭകൾക്കും,തിരക്കഥാകൃത്തുകൾക്കും, സംവിധായകർക്കും മറ്റ് സാങ്കേതിക പ്രവർത്തകർക്കും സിനിമയിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജീവ് രംഗൻ പ്രൊഡക്ഷൻസ് പ്രവർത്തനം ആരംഭിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ഓലപ്പീപ്പി’യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ
ഛായാഗ്രഹണം നിർവഹിക്കുന്നു.
തിരക്കഥ, സംഭാഷണം
വിജയ് മേനോൻ എഴുതുന്നു.
എഡിറ്റിംഗ്-അനൂപ് എസ്. കുറുപ്പ്, സംഗീതം-മഹീന്ദ്രൻ പൊതുവാൾ, പശ്ചാത്തല സംഗീതം- അജിത്ത്സുകുമാരൻ,
സെക്കന്റ് യൂണിറ്റ് ക്യാമറമാൻ-സോണി സുകുമാരനാണ് . ഡയറക്ടർ അസോസിയേറ്റ്- അസിം കോട്ടൂർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ,പ്രൊജക്റ്റ് ഡിസൈനർ-സജ്നി രാജീവ്,പ്രൊഡക്ഷൻ കൺട്രോളർ- രാധേശ്യാം വി,
ആർട്ട് ഡയറക്ടർ- കൈലാസ് തൃപ്പൂണിത്തുറ,
വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ,
മേക്കപ്പ്-സുധീഷ് നാരായണൻ,
ആക്ഷൻ-അഷ്‌റഫ് ഗുരുക്കൾ,പോസ്റ്റർ ഡിസൈൻ-ബിജു ഗോപിനാഥ്,സ്റ്റിൽസ്- ശങ്കർ ആഴിമല,
പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment

IMG 20260806 WA0051