വല്ലപ്പുഴ: സോളിഡാരിറ്റി ചെർപ്പുളശ്ശേരി ഏരിയയുടെ നേതൃത്വത്തിൽ യൂത്ത് കഫേ – ഫാമിലി മീറ്റ് വല്ലപ്പുഴ ഐ.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കുടുംബ ബന്ധങ്ങളിലെ സൗഹൃദവും പരസ്പര ബഹുമാനവും ഇസ്ലാമിക ജീവിത സമീപനങ്ങളും ചർച്ച ചെയ്ത പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രമുഖർ സംസാരിച്ചു. സോളിഡാരിറ്റി കേരള ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് ജാബിർ നദ്വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ചെർപ്പുളശ്ശേരി ഏരിയ പ്രസിഡന്റ് ബഷീർ ശർഖി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ചെർപ്പുളശ്ശേരി ഏരിയ പ്രസിഡന്റ് ബൽകീസ് ടീച്ചർ എന്നിവർ സംസാരിച്ചു.
ദാമ്പത്യ ജീവിതത്തിലെ മനോഹാരിത – മൂച്ചൽ റസ്പെക്റ്റ് എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബുഷൈറുദ്ദീൻ ശർഖി , പെയ്ൻ ആൻ്റ് പ്ലഷർ ഇസ്ലാമിക സമീപനം’ എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ
വെർച്വൽ ജീവിതവും ഇസ്ലാമിക സമീപനവും’ എന്ന വിഷയത്തിൽ എസ്. ഐ. ഒ. ജില്ലാ പ്രസിഡന്റ് നിഹാൽ വാഴൂർ കഥ പറച്ചിൽ നബീൽ അസ്ഹരി എന്നിവർ സെക്ഷനുകൾഅവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സാദിഖ് ആറ്റാശ്ശേരി സ്വാഗതം പറഞ്ഞു. ഇയ്യാദ് ഖുർആൻ പാരായണം നടത്തി.
ഹുസൈൻ ഉമരി (ഖത്തീബ്, ശാന്തഗിരി ജുമാ മസ്ജിദ്) സമാപന പ്രാർത്ഥന നിർവ്വഹിച്ചു.