anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ തല അങ്ങാടി മൗലിദ് ഉദ്ഘാടനം തൃക്കടീരി സർക്കിൾ സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി| സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻറിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് തൃക്കടീരി സർക്കിൾ അങ്ങാടി മൗലിദ് മജ്‌ലിസ് തൃക്കടീരി നായർപടി സെൻ്ററിൽ സംഘടിപ്പിച്ചു. സ്വാലിഹ് സഖാഫി മൗലിദ് സദസ്സിന് നേതൃത്വം നൽകി, അബ്ദുൽ ഖാദർ സഖാഫി പൂതക്കാട് അധ്യക്ഷത വഹിച്ചു, സമസ്ത ഒറ്റപ്പാലം മേഖല ജനറൽ സെക്രട്ടറി അബ്ദുന്നാസർ ബാഖവി വീരമംഗലം ഉദ്ഘാടനം ചെയ്തു, സമസ്ത ഒറ്റപ്പാലം മേഖല സെക്രട്ടറി, മഹ്ശൂഖ് അഹ്സനി കാറൽമണ്ണ പ്രമേയ പ്രഭാഷണം നടത്തി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുറഷീദ് സഖാഫി പട്ടിശ്ശേരി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സൈദലവി മാസ്റ്റർ പൂതക്കാട്, റഫീഖ് സഖാഫി പാണ്ടമംഗലം, സംസാരിച്ചു, ജമാലുദ്ദീൻ ഫൈസി പൂതക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി, സുലൈമാൻ ഹസനി, കബീർ ഹിശാമി ആറ്റാശ്ശേരി, മുഹമ്മദലി മുസ്‌ലിയാർ മാരായമംഗലം, മുഹമ്മദ് കുട്ടി മുസ്‌ലിയാർ ആയത്തച്ചിറ, മൊയ്തീൻ ഹാജി ബദ്‌രിയ, കബീർ മാസ്റ്റർ ആറ്റാശ്ശേരി, ഒ കെ മുഹമ്മദ് ആയത്തച്ചിറ, സൈദലവി മുസ്‌ലിയാർ വീരമംഗലം, അബ്ദുറഹ്‌മാൻ പൂതക്കാട്, മുഹമ്മദ്ശ മുസ്‌ലിയാർ, അയ്യൂബ് മുസ്‌ലിയാർ, സിറാജുദ്ദീൻ മുസ്‌ലിയാർ വീരമംഗലം, അബ്ബാസ് സഖാഫി, സാബു ആറ്റാശ്ശേരി, സംബന്ധിച്ചു

Spread the News

Leave a Comment

IMG 20260806 WA0051