വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിലെ വർക്ക് ആന്റ് ഇന്റിഗ്രേറ്റഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സിനൊരു പൂന്തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പൂന്തോട്ടത്തിന്റെ ഉത്ഘാടനം ഹെഡ് മാസ്റ്റ്റർ സി. കലാധരൻ നിർവഹിച്ചു. ഡെപ്യൂട്ടി എച്ച്.എം. പി.കെ. മഞ്ജുള, കോർഡിനേറ്റർ പി.വത്സല, പി.ഗണേഷ്, എൻ. ഷാജി, സബിത. പി, ശ്രീകല.പി, പ്രസീദ, സുജ.പി., സിന്ധു, പ്രതിഭ,ജയശ്രീ, എ.കെ.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. എല്ലാ ക്ലാസ്സിലെയും ക്ലബ്ബ് അംഗങ്ങൾ പൂന്തോട്ടം സംരക്ഷിക്കും.
കുട്ടികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുവാൻ ഇത്തരം ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് കഴിയുമെന്ന് ഹെഡ് മാസ്റ്റർ സി. കലാധരൻ അഭിപ്രായപെട്ടു. ഓണത്തിന് ചെണ്ടുമല്ലി പൂക്കൾ പൂന്തോട്ടത്തിൽ വിദ്യാർത്ഥികൾ വിളയിച്ചെടുത്തിരുന്നു.