anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുറിശ്ശി അംഗനവാടിക്ക് ഇൻഡോർ കളിസ്ഥലം ഒരുക്കി പി ശ്രീകുമാർ

ചെർപ്പുളശ്ശേരി. നഗരസഭ പരിധിയിലെ ഇല്ലിക്കോട്ടുകുറിശ്ശി അംഗനവാടിക്ക് ഇൻഡോർ കളി സ്ഥലം ഒരുക്കി മാതൃക ആയിരിക്കുകയാണ് പി ശ്രീകുമാർ. അംഗനവാടി യോട് ചേർന്നുള്ള തന്റെ സ്ഥലം ഇതിനായി വിട്ടുകൊടുക്കുകയും അവിടെ കളിസ്ഥലം ഒരുക്കി കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു കൊണ്ടാണ് പി ശ്രീകുമാർ മാതൃകയായത്. ചെർപ്പുളശ്ശേരിയിലെ നിരവധി സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ശ്രീകുമാർ ഇതിനുമുമ്പും ഇത്തരത്തിൽ നിരവധിയായ സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപിച്ച സമയത്ത് നിരവധി വീടുകളിലേക്ക് ഭക്ഷണം എത്തിച്ചു കൊണ്ടും. വിശേഷ അവസരങ്ങളിൽ അവശ വിഭാഗങ്ങൾക്ക് കിറ്റുകൾ സമ്മാനിച്ചും മാതൃകാപരമായ പ്രവർത്തനങ്ങളാണ് പി ശ്രീകുമാർ കാഴ്ചവച്ചത്. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ശബരി ഗ്രൂപ്പിലെ ഡയറക്ടർ കൂടിയാണ് പി ശ്രീകുമാർ. കുട്ടികൾക്കുള്ള കളിസ്ഥലം ഒരുക്കിയതിൽ അതീവ സന്തോഷമുണ്ടെന്ന് അംഗൻവാടി അധ്യാപികയായ വിഎസ് രജനി പറഞ്ഞു സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ കളിസ്ഥലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051