വെള്ളിനേഴി എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കരയോഗം പ്രസിഡൻ്റ് എ.എം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പുതുതായി നിർമ്മിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനം മുതിർന്ന കരയോഗാംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ഒ.ഗോപാലകൃഷ്ണനും ഓഫീസിൻ്റെ ഉദ്ഘാടനം കെ.പി.വി നായരും കലാപരിപാടികളുടെ ഉദ്ഘാടനം നൃത്താദ്ധ്യാപിക ധന്യ പ്രദീപും നിർവ്വഹിച്ചു. എം രാജ ഗോപാലൻ എം. ശശികുമാർ, പി.രാമകൃഷ്ണൻ, പി.ബി ഗോപാലകൃഷ്ണൻ, പുഷ്പശിവ ദാസ്, വി.ജി.കെ മേനോൻ, എം.വി സതി, പി.ഹരിഗോവിന്ദൻ എന്നിവർ സംസാരിച്ചു.വെള്ളിനേഴി പ്രണവം നൃത്തകലാക്ഷേത്ര, ആഹാര്യ സ്കൂൾ ഓഫ് ഡാൻസ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും കരയോഗാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.