anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ സഫയറിനും പേൾസിനും വിജയം. സഫയർ ആംബറിനെ മൂന്ന് വിക്കറ്റിനും പേൾസ് എമറാൾഡിനെ 25 റൺസിനുമാണ് തോൽപ്പിച്ചത്. പേൾസിന്റെ ക്യാപ്റ്റൻ എ അക്ഷയ നേടിയ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഞായറാഴ്ചത്തെ മത്സരങ്ങളിൽ ശ്രദ്ധേയമായത്.

സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. 32 റൺസെടുത്ത സായൂജ്യയും 26 റൺസെടുത്ത ആര്യനന്ദയും മാത്രമാണ് ആംബറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. സഫയറിന് വേണ്ടി അമേയ സന്തോഷും ഇഷിത ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സജന സജീവൻ്റെതകർപ്പൻ ഇന്നിങ്സാണ് സഫയറിന് വിജയമൊരുക്കിയത്. മാളവിക സാബു 34 റൺസെടുത്തു. ആംബറിന് വേണ്ടി അഭിരാമി പി ബിനു മൂന്നും ടി ഷാനി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 115 റൺസുമായി പുറത്താകാതെ നിന്ന എ അക്ഷയയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 62 പന്തുകളിൽ 11 ഫോറും ആറ് സിക്സുമടങ്ങുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്സ്. അഷിമ ആന്റണി 31 റൺസ് നേടി. എമറാൾഡിന് വേണ്ടി സൗപർണ്ണിക രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് മാത്രമാണ് നേടാനായത്. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല 53 റൺസുമായി പുറത്താകാതെ നിന്നു. മനസ്വി പോറ്റി (33), ദർശന മോഹനൻ (29), ദൃശ്യ വാസുദേവൻ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പേൾസിന് വേണ്ടി കീർത്തി ജെയിംസ് രണ്ട് വിക്കറ്റ് വീഴ്ത്തി. എ അക്ഷയയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Spread the News

Leave a Comment

IMG 20260806 WA0051