anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വായന സംസ്ക്കാരം പദ്ധതി ടി.ആർ.കെ യിൽ

വാണിയംകുളം. വായന കുട്ടികളിൽ ഒരു സംസ്ക്കാരമായി വളർത്തിയെടുകേണ്ടതിന്റെ ഭാഗമായി വാണിയംകുളം ടി.ആർ.കെ.യിൽ മധുരം മലയാളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതി സി.എം.എൻ ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട് വിദ്യാർത്ഥികളായ ആർ. അവന്തിക, വി.പി. പ്രതീക്ഷ എന്നിവർക്ക് പത്രം നൽകി ഉത്ഘാടനം ചെയ്തു. ക്ലാസ്സ് മുറികൾ, ലൈബ്രറി, വരാന്ത ഇടങ്ങൾ എന്നിവിടങ്ങളിൽ വായനാ കൂട്ടങ്ങൾ ഒത്തുകൂടി വായനയെ പ്രോത്സാഹിപ്പിക്കും. ഓരോ ആഴ്ചയിലെയും പ്രധാന വാർത്തകൾ സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ക്രോഡീകരിച്ച് അവതരിപ്പിക്കാനുള്ള അവസരമൊരുക്കുമെന്ന് ഹെഡ് മാസ്റ്റർ സി. കലാധരൻ പറഞ്ഞു. ഡെപ്യൂട്ടി എച്ച.എം പി.കെ മഞ്ജുള, കെ.കെ. മനോജ്, പി.കെ. സിന്ധു, വി. ഉമ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ചന്ദ്രമ്മ, മാധവൻ നായർ (CMN) ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് വായനാ സംസ്ക്കാരം പദ്ധതി നടപ്പിലാക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051