ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു.1960 ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി ക്യാമറാ ചലിപ്പിച്ചത് . ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പടെ എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു .
തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട് .
1985 ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനമായി ഛായാഗ്രഹണം നിർവ്വഹിച്ചത്. ഭാര്യ: ലളിതമ്മ.മക്കൾ : ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ .സംസ്കാരം ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .