വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ കായികമേള സംഘടിപ്പിച്ചു. ഒറ്റപ്പാലം ബി.ആർ.സി.യിലെ കായികാധ്യാപകൻ എം. രാധാകൃഷ്ണൻ കായികമേള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ കെ. മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു ഒറ്റപ്പാലം ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ എം.ടി. ഷഫീർ, വി. വിദ്യ, പി.ബി. ശിവാനി എന്നിവർ ആശംസകൾ നേർന്നു. എസ്. ശിവരഞ്ജൻ നന്ദി പ്രകാശിപ്പിച്ചു.