വാണിയംകുളം. ടി.ആർ.കെ. സ്ക്കൂൾ തല മേളകൾക്ക് തുടക്കം കുറിച്ചു. പ്രവർത്തിപരിചയ മേള, സയിൻസ്, സാമൂഹ്യ ശാസ്ത്രം, മാത്സ് തുടങ്ങിയ മേളകൾക്കാണ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വേദി ഒരുങ്ങിയത്. 
എംബ്രോയ്ഡറി, ഫാബ്രിക്ക് പെയിന്റിംഗ്, ലോഹതകിടിൽ കൊത്തുപണി, കളിമണ്ണ് ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ, മെറ്റൽ എംബ്രോ സിംഗ്തുടങ്ങിയ ഇനങ്ങളിലും, ശാസ്ത്ര ക്വിസ്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിലും മത്സരം നടന്നു. മേള ഹെഡ് മാസ്റ്റർ സി. കലാധരൻ ഉത്ഘാടനം ചെയ്തു. കെ.വത്സല, സബിത. എ.കെ, ധന്യമാരാർ തുടങ്ങിയവർ നേതൃത്വം നൽകി.