തിരുവനന്തപുരം. വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചവർക്ക് നൽകിവരുന്ന ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം ഭാരത് സേവക് സമാജ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ദേശീയ വൈസ് ചെയർമാൻ ബി എസ് ഗോപകുമാർ പുരസ്കാര വിതരണം നടത്തി. ജോയിന്റ് ഡയറക്ടർ സിന്ധു മധു, ഡയറക്ടർ ജനറൽ എ ആർ ശ്രീകുമാർ, മഞ്ജു ശ്രീകണ്ഠൻ തുടങ്ങിയ നിരവധി ആളുകൾ ചടങ്ങിൽ സംബന്ധിച്ചു. പത്രപ്രവർത്തന രംഗത്ത് കാൽനൂറ്റാണ്ടിലധികം പ്രവർത്തിച്ചുവന്ന ചലച്ചിത്രകാരൻ കൂടിയായ ഡോക്ടർ പി മുരളി മോഹൻ പുരസ്കാരം ഏറ്റുവാങ്ങി