സ്ക്രീനുകളുടെ എണ്ണം കൂട്ടുക എന്നതിലുപരി, ആധുനിക പ്രൊജക്ഷൻ-സൗണ്ട് സാങ്കേതികവിദ്യ, ലോകോത്തര നിലവാരത്തിലുള്ള ആംബിയൻസ്, സീറ്റിംഗ്, ഫുഡ് & ബെവറേജ് സേവനങ്ങൾ എന്നിവയോടെ പ്രീമിയം തിയേറ്ററുകൾ യാഥാർത്ഥ്യമാക്കുക എന്നതാണ് ‘മിഷൻ 250’ വഴി ലക്ഷ്യമിടുന്നത്.
തുടർച്ചയായി രണ്ടാം വർഷവും ബിഗ് സിനി അവാർഡ് നേടാനായത് പലാക്സിക്ക് ഏറെ അഭിമാനകരമായ നേട്ടമാണെന്നും കേരളത്തിലെ ചെറുനഗരങ്ങളിലേക്കും മികച്ച സിനിമാ അനുഭവം എത്തിക്കുക എന്നതാണ് ‘മിഷൻ 250’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹൈലൈറ്റ് മാൾസ് & റീട്ടെയ്ൽ സിഇഒ മുഹമ്മദ് ഫവാസ് പറഞ്ഞു.
2025-ൽ പലാക്സി സിനിമാസ് കോഴിക്കോടിന് ലഭിച്ച പുരസ്കാരം, ഇക്കൊല്ലം പലാക്സി സിനിമാസ് തൃശൂരിനെയാണ് തേടിയെത്തിയത്. മികച്ച സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമാ തിയേറ്റർ അനുഭവം, മികച്ച ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് എന്നിവ മുൻനിർത്തിയാണ് അംഗീകാരം നൽകുന്നത്. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ഒൻപതാമത് ബിഗ് സിനി എക്സ്പോ 2026 വേദിയിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ഏഷ്യയിലെ ഏറ്റവും വലിയ സിനിമാ വ്യവസായ സംഗമങ്ങളിലൊന്നായ ബിഗ് സിനി എക്സ്പോയിൽ മൾട്ടിപ്ലക്സ്, തിയേറ്റർ, മാളുകൾ, വിതരണ മേഖല തുടങ്ങിയവയിലെ പ്രമുഖർ പങ്കെടുത്തു.