anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആമസോൺ ഇന്ത്യയിലെ വിൽപ്പനക്കാരുടെ എണ്ണം 20 ലക്ഷം കടന്നു

തിരുവനന്തപുരം: ഇ-കൊമേഴ്‌സ് വിപണിയായ ആമസോൺ ഇന്ത്യയുടെ വിൽപ്പനക്കാരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വാർഷിക വളർച്ചയാണ് വിൽപ്പനക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയതെന്ന് ആമസോൺ ഇന്ത്യ വ്യക്തമാക്കി. കേരളത്തിലെ വിൽപ്പനക്കാരുടെ എണ്ണം 38,000 കടന്നു. സംസ്ഥാനത്തെ 11,000-ത്തിലധികം പ്രാദേശിക സ്ഥാപനങ്ങളും ആമസോണിൽ  വിൽപ്പന നടത്തുന്നുണ്ട്.

ഉത്സവകാല വിൽപ്പനയ്ക്ക് മുന്നോടിയായി കേരളത്തിലെ ഉൾപ്പെടെ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകരെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി എഐ അധിഷ്ഠിത ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും കമ്പനി ശക്തമാക്കിയിട്ടുണ്ട്. ഉത്സവകാല വിൽപ്പനയ്ക്കായി രാജ്യത്തെ വിവിധ നഗരങ്ങളിൽ 20-ലധികം ‘സെല്ലർ കണക്ട്സ്’, ‘ആഡ്സ് ഹൈവ്’ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുമെന്ന് ആമസോൺ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051