പെരിന്തൽമണ്ണ. പ്രാദേശിക ചാനൽ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഏഷ്യാനെറ്റ് കേബിൾ വിഷൻ പെരിന്തൽമണ്ണയിൽ ആരംഭിച്ച സമയം മുതലുള്ള ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഒത്തുകൂടിയപ്പോൾ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തുന്ന ഒരു കൂട്ടായ്മയായി അത് വളർന്നു. പരസ്പരം സ്നേഹിച്ചും കെട്ടിപ്പിടിച്ചും അവർ ഹൃദയങ്ങൾ കൈമാറി. ഒരുകാലത്ത് മനുഷ്യഹൃദയങ്ങളിലേക്ക് വാർത്തകളും പ്രാദേശിക പരിപാടികളും എത്തിച്ച ആ സുമനസ്സുകൾ ഇന്നും വേർപിടാതെ സ്നേഹവും ഐക്യവും ഉള്ളിൽ ഉറപ്പിച്ച് കഴിയുന്നു എന്നതാണ് ഇന്നലെ അവിടെ കാണാൻ കഴിഞ്ഞത്. പാട്ടുപാടിയും പഴയ കഥകൾ പറഞ്ഞും മണിക്കൂറുകൾ തള്ളിനീക്കിയപ്പോൾ ഉള്ളിൽ ഒളിപ്പിച്ച സങ്കടങ്ങളും സ്നേഹവായ്പ്പും അവിടെ അണപൊട്ടിയൊഴുകി. അതിഥിയായി എത്തിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകർ രാജേഷ് അടക്കാപുത്തൂർ പേരമരത്തിന്റെ തൈകൾ വിതരണം ചെയ്തുകൊണ്ട് തന്റെ സാന്നിധ്യം ഉറപ്പിച്ചു. മുപ്പതോളം പേരുള്ള ഗ്രൂപ്പിലെ ഏകദേശം മുഴുവൻ പേരും പരിപാടിയിൽ എത്തിച്ചേർന്നു. എ സി വി യുമായി ബന്ധപ്പെട്ട എല്ലാവരെയും കൂട്ടിയിണക്കി ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുമെന്ന് യൂസഫ് രാമപുരം പറഞ്ഞു.