anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡിന് ശാപമോക്ഷം… ടാറിങ് നടക്കുന്നത് യുദ്ധകാല അടിസ്ഥാനത്തിൽ

ചെർപ്പുളശ്ശേരി. വാഹന ഉടമകളുടെയും, ഡ്രൈവർമാരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ പരാതിക്ക് അറുതി വരുത്തി കൊണ്ട് ഒറ്റപ്പാലം ചേർപ്പുളശ്ശേരി റോഡ് ടാറിങ് ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ഏറെ നാളായി ഈ റോഡ് ഗതാഗത യോഗ്യമല്ലാതെ വലിയ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. എംഎൽഎമാരായ പി മമ്മി കുട്ടിയുടെയും, അഡ്വക്കേറ്റ് പ്രേംകുമാറിന്റെയും നിരന്തരമായ ഇടപെടലുകളിലൂടെ റോഡ് പണി ധൃതഗതിയിൽ നടക്കുകയാണ്. BM & ബിസി നിലവാരത്തിൽ മികച്ച നിലയിൽ തന്നെയാണ് റോഡിന്റെ പണി പുരോഗമിക്കുന്നത്. മഴ കടുത്തില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച റോഡ് ആയി ഇത് മാറ്റാൻ കഴിയും എന്നാണ് പിഡബ്ല്യുഡി അധികാരികൾ പറയുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051