anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലോക തപാൽ ദിനം ആചരിച്ചു

വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലോക തപാൽ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് സ്നേഹക്കത്തുകൾ എഴുതി അയച്ചു. പോസ്റ്റുകാർഡിലും ഇൻലൻഡ് ലെറ്ററിലുമായി കത്തുകളെഴുതിയത് വിദ്യാർത്ഥികൾക്ക് വേറിട്ടതും പുതിയതുമായ അനുഭവമായി.IMG 20261009 WA0130

ഡിജിറ്റൽ ആശയവിനിമയത്തിന്റെ കാലത്ത് കത്തെഴുത്തിന്റെ പ്രാധാന്യവും സ്നേഹബന്ധങ്ങളുടെ മൂല്യവും തിരിച്ചറിയാൻ ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി.
പരിപാടി പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. കെ. മുരളീകൃഷ്ണൻ, ബി. ധരേഷ്, വി. വിദ്യ, കെ.പി. അരുണിമ എന്നിവർ നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051