വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ലോക തപാൽ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് സ്നേഹക്കത്തുകൾ എഴുതി അയച്ചു. പോസ്റ്റുകാർഡിലും ഇൻലൻഡ് ലെറ്ററിലുമായി കത്തുകളെഴുതിയത് വിദ്യാർത്ഥികൾക്ക് വേറിട്ടതും പുതിയതുമായ അനുഭവമായി.
ഡിജിറ്റൽ ആശയവിനിമയത്തിന്റെ കാലത്ത് കത്തെഴുത്തിന്റെ പ്രാധാന്യവും സ്നേഹബന്ധങ്ങളുടെ മൂല്യവും തിരിച്ചറിയാൻ ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി.
പരിപാടി പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു. കെ. മുരളീകൃഷ്ണൻ, ബി. ധരേഷ്, വി. വിദ്യ, കെ.പി. അരുണിമ എന്നിവർ നേതൃത്വം നൽകി.