anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്ക്ക് നാല് വിക്കറ്റ് വിജയം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. കർണാടക നാല് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക 19 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.

കേരളം 20 ഓവറിൽ 127/7, ക‍ർണ്ണാടക 16.5 ഓവറിൽ128/6

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ അമീറ ബീഗത്തിന്റെ (4) വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയവർക്കും ഫോമിലേക്ക് ഉയരാൻ കഴിയാതെ പോയത് കേരളത്തിന് തിരിച്ചടിയായി. 28 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയ സിജുവാണ് കേരളത്തിന്റെ ടോപ് സ്കോറർ. ശ്രദ്ധ സുമേഷ് 26ഉം ആര്യനന്ദ എൻ.എസ് 20ഉം റൺസ് നേടി. അവസാന ഓവറുകളിൽ 15 പന്തുകളിൽ നിന്ന് 25 റൺസെടുത്ത അഷിമ ആന്റണിയാണ് കേരളത്തിന്റെ സ്കോർ 127ൽ എത്തിച്ചത്. കർണാടകയ്ക്ക് വേണ്ടി ഉമ കഷ്വി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണാടകയ്ക്ക് രചിത ഹത്വാർ, ലാവണ്യ ഛലന, ക്യാപ്റ്റൻ ശ്രേയ ചവാൻ എന്നിവരുടെ ഇന്നിങ്സുകളാണ് വിജയമൊരുക്കിയത്. രചിത ഹത്വാർ 34ഉം ലാവണ്യ ഛലന 28ഉം ക്യാപ്റ്റൻ ശ്രേയ ചവാൻ 21ഉം റൺസെടുത്തു. 16.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കർണാടക ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി വി.ജെ. ശീതൾ രണ്ട് വിക്കറ്റ് വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051