anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകും: മന്ത്രി എൻ. ഷംസുദ്ദീൻ*

  മണ്ണാർക്കാട്.    കുട്ടികളുടെ മാനസികാരോഗ്യത്തിനും വളർച്ചയ്ക്കും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്പെഷ്യൽ എൻറീച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള ജീവിത തത്ത്വങ്ങളും മാനസികക്കരുത്തും കുട്ടികളിൽ വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച്, മലയോര- തീരദേശ മേഖലകളിൽ ജീവിക്കുന്ന കുട്ടികളുടെ അതിജീവനത്തിന് ഊന്നൽ നൽകും. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ‘കൂടെ’ പദ്ധതിയിലൂടെ അട്ടപ്പാടി ഉൾപ്പെടെയുള്ള പിന്നോക്ക മേഖലകളിൽ കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ ക്ലാസുമുറികളിൽ എത്തിക്കാനായി.

കുട്ടികളുടെ അടിസ്ഥാന പഠനനിലവാരം ഉയർത്തുന്നതിനായി കണക്ക്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. ഇതിനായി മൂന്ന്, ആറ് ക്ലാസുകളിൽ പ്രത്യേക വിലയിരുത്തലും പരിശോധനകളും നടത്തും. ലോകത്ത് അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായാണ് ഡിജിറ്റൽ സ്ക്വയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകൾക്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം ശങ്കർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോയ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്ജിംഗ് കമ്മിറ്റി ചെയർമാൻ നിസാമുദ്ദിൻ പൊന്നങ്കോട്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോയ് ജോസഫ് , കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ , പാലക്കാട് ഡി ഡി ഇ ടി.എം സലീന ബീവി, എസ് എസ് കെ ഡി പി സി ടി. ഷൗക്കത്ത് അലി , മണ്ണാർക്കാട് ഡി ഇ ഓ വി അനിത, മണ്ണാർക്കാട് എ ഇ ഓ സി. അബുബക്കർ, മണ്ണാർക്കാട് ബി പി സി സലീം നാലകത്ത്, ഡയറ്റ് ഫാക്കൽറ്റി ഡോ. ഷഹീദലി, പ്രധാനാധ്യാപിക സബിത ടി, പ്രിൻസിപ്പൽ പി സന്തോഷ്കുമാർ,പി ടി എ പ്രസിഡന്റ് പി. ജയരാജൻ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051