anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം*

ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ, ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് വിജയം. മിസോറാമിനെ ഒൻപത് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ വെറും 83 റൺസിൽ ഒതുക്കിയ കേരളം, 37 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അവസാന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും കേരളത്തിന് നോക്കൗട്ടിലേക്ക് പ്രവേശനം നേടാനായില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനക്കാരായാണ് കേരളം ടൂർണമെന്റിൽ നിന്ന് മടങ്ങിയത്.

മിസോറാം 20 ഓവറിൽ 83/8, കേരളം 13.5 ഓവറിൽ 87/1

ആദ്യം ബാറ്റ് ചെയ്ത മിസോറാം നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 27 റൺസെടുത്ത സെൻ ആണ് മിസോറാമിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി പാർവതി കുഞ്ഞുമോൻ, അനുഷ്ക സി.വി., ഇഷിത എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.5 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തി. അമീറ ബീഗം 36ഉം ആര്യനന്ദ എൻ.എസ്. 18ഉം റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയ സിജു 19 റൺസെടുത്ത് പുറത്തായി.

Spread the News

Leave a Comment

IMG 20260806 WA0051