ചെർപ്പുളശ്ശേരി. എസ് ഐ ആറിൻ്റെ പേരിലും വോട്ട്ചോരിയുടെ പേരിലും വ്യാജപ്രചരണങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും കലാപത്തിനും ശ്രമിക്കുന്ന രാഷ്ട്രവിരുദ്ധ ശക്തികളെ ജനസമക്ഷം തുറന്ന് കാട്ടാനും *വികസിതഭാരത് 2047* എന്ന ലക്ഷ്യം പങ്കുവയ്ക്കാനുമായി ബിജെപി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
*പൗര ജാഗ്രത തെരുവ് ജനസഭകൾ* മണ്ഡലത്തിൽ ഒക്ടോബർ 17, 18 തിയ്യതികളിലായി (ശനി,ഞായർ) നടക്കുകയാണ്.
ശനിയാഴ്ച 3 മണിക്ക് തിരുവാഴിയോട് നിന്നും ആരംഭിച്ച് വെള്ളിനേഴി , ചെർപ്പുളശ്ശേരി, തൃക്കടീരി ,നെല്ലായ എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനസഭകളിൽ മണ്ഡലം ജില്ല നേതാക്കൾ പങ്കെടുക്കും.