മങ്കട. കളമെഴുത്ത് കലാകാരൻ കടന്നമണ്ണ ശ്രീനിവാസനെ “കലാശ്രീ” ബഹുമതി നല്കി കടന്നമണ്ണ ഭഗവതി ക്ഷേത്രം ആദരിച്ചു.നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി സദാനന്ദൻ,കമ്മറ്റി അംഗം സ്വാമിനാഥൻ എന്നിവർ ചേർന്നാണ് ഉപഹാരം നല്കി ആദരിച്ചത്. തുടർന്ന് ഡോ:വാസുദേവൻ ആലപിച്ച ഭക്തിഗാനം,മാതൃസമിതി അംഗങ്ങളുടെ അഷ്ടപദി,ക്ലാസിക്കൽ ഡാൻസ്,തിരുവാതിരകളി, ഉമാമഹേശ്വര നൃത്ത കലാലയത്തിന്റെ നൃത്തനൃത്ത്യങ്ങൾ എന്നിവ നടന്നു. ചടങ്ങിൽ കെ.സി.രവീന്ദ്ര രാജ,സ്വാമിനാഥൻ ,സെക്രട്ടറി സദാനന്ദൻ,വാർഡ് മെമ്പർ സി.
കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.