ചെർപ്പുളശ്ശേരി മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിലും കറോച്ചിക്കാവ് വനദുർഗാ ദേവീ ക്ഷേത്രത്തിലും വൈവിധ്യമാർന്ന പരിപാടികളോടെ വിദ്യാരംഭവും വാഹന പൂജയും നടത്തി. വേങ്ങനാട്ട് ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ഗുരുവായൂർ മണികണ്ഠൻ ശർമ്മ വാഹന പൂജകൾക്കും പുസ്തക പൂജകൾക്കും കാർമ്മികത്വം വഹിച്ചു. ഡോ. കെ അജിത് കുരുന്നുകൾക്ക് വിദ്യാരംഭം നടത്തി.
പറമ്പത്ത് രാമൻകുട്ടി , ഭാസ്ക്കരൻ
വൃന്ദാവനം, വാസു കിഴോപ്രത്തൊടി,
പി. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ നായർ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
കറോച്ചിക്കാവ് വനദുർഗാ ദേവീ ക്ഷേത്രത്തിൽ വാഹന – പുസ്തക പൂജകൾക്കു ജയകുമാർ ഉല്ലാസ് കാർമ്മികത്വം നൽകി. ഡോ. കെ അജിത് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.
മധു കെ.പി, പി. രാജൻ നായർ, എം മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.