തിരൂർ / ബോംബെ : സ്ത്രീ പീഡന കേസിലെ പ്രതിയെ ബോംബയിൽ നിന്നും തിരൂർ പോലീസ് പിടികൂടി തിരൂരിൽ എത്തിച്ചു. തിരൂർ ഏഴൂർ സ്വദേശിയായ കളത്തിൽ ശരത്ത് ( 37) എന്നയാളെയാണ് തിരൂർ പോലീസ് ബോംബെയിൽ നിന്നും പിടികൂടിയത്. 2023 സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവത്തിൽ തിരൂർ പോലീസ് കേസ് രജിസറ്റർ ചെയ്യുന്നത്. പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതി ബോംബയിലെ അന്താരഷ്ട വിമാനത്താവളത്തിൽ ഇറങ്ങി എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് വാഹനത്തിൽ ബോംബെയിലെത്തി പ്രതിയെ പിടികൂടി തിരൂർ സ്റ്റഷനിൽ എത്തിക്കുകയായിരുന്നു. 3,200 കിലോമീറ്റർ ദൂരമാണ് വാഹത്തിൽ പ്രതിക്കായി തിരൂർ പോലീസ് ഓടിയത് . പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെകടർ നസീർ തിരൂർക്കാടും സംഘവുമാണ് ബോംബയിൽ പോയി പ്രതിയെ പിടികൂടിയത് .Cpo മാരായ അനീഷ്, ജൗഹർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.