anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രായപൂർത്തിയാവാത്ത കുട്ടി ബെൻസ് കാർ ഓടിച്ച അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി. 17 വയസ്സുള്ള ഒരു പയ്യൻ ബെൻസ് കാർ ഓടിച്ച് മറ്റൊരു ബൈക്കിനു കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണമടഞ്ഞു. ചേരാനല്ലൂരിലെ വ്യാപാരി മാഞ്ഞാലി സ്വദേശി ജയ ബാലകൃഷ്ണൻ ഇന്ന് വെളുപ്പിന് രണ്ടര മണിയോടെ കാർ ഇടിച്ച് മരിച്ചത്.

കൊച്ചി ചേരാനല്ലൂരിന് സമീപത്താണ് ഇന്ന് പുലർച്ചെ അപകടം നടന്നത്. ഡ്രൈവറായ പയ്യൻ ജില്ലാ ജഡ്ജിയുടെ മകനാണ് എന്നാണ് പ്രാഥമിക നിഗമനം. മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇത് സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ആണ്. എന്നാൽ കേസുമായി ഏത് അറ്റം വരെയും പോകുമെന്നും ജില്ലാ ജഡ്ജിയുടെ മകനാണ് എന്നുള്ളത് കൊണ്ട് യാതൊരു പ്രിവിലേജും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്നും മരണമടഞ്ഞ ആളിന്റെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച 18 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ ആക്കിയിരുന്നു. അന്ന് മിനി കൂപ്പർ എന്ന ആഡംബര വാഹനമായിരുന്നു മൂന്നുപേരെ ഇടിച്ചിട്ട് കൊന്നത്. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഓടിക്കുന്ന ലൈസൻസ് ഇല്ലാത്ത കുട്ടികളെ മാത്രമല്ല അവരുടെ രക്ഷിതാക്കളുടെ പേരിലും കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the News

Leave a Comment

IMG 20260806 WA0051