anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി പാതയിലെ അപകട മേഖലയായ ആനമങ്ങാട് വിളക്കത്ര വളവിലും കൃഷ്ണപടി വളവിലും പൊതുമരാമത്ത് വകുപ്പ് അപകട സൂചന അടയാളങ്ങൾ സ്ഥാപിച്ചു.

പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട് വളക്കത്തറ വളവ്, കൃഷ്ണപ്പടി വളവ് എന്നിവിടങ്ങളിൽ ആണ് നിത്യേന അപകടങ്ങൾ ഉണ്ടാകുന്നത്. മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാഹനങ്ങളുടെ അമിത വേഗതക്ക് കുറവില്ല എന്നതാണ് സത്യം.

അപകടസാധ്യത മേഖലയായ ഈ ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് പെരിന്തൽമണ്ണ സെക്ഷന്റെ നേതൃത്വത്തിലാണ് മുൻകരുതലുകൾ സ്വീകരിച്ചത്.ഇരു ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾക്ക് കാണും വിധത്തിൽ അപകട വളവ് സൂചന ബോർഡുകൾ സ്ഥാപിച്ചു. ഹൈസ്കൂൾ പടിക്കും മണലായ റോഡ് സ്റ്റോപ്പിനും ഇടയിൽ
600 മീറ്ററിനുള്ളിൽ റോഡിൻ്റ വിവിധ ഭാഗങ്ങളിൽ റിമ്പിൾ
സ്ട്രിപ്പ് ഉറപ്പിച്ചു.
അപകട സാധ്യതയുള്ള ഭാഗമാണെന്ന് മനസ്സിലാകുന്നതിന്
വാഹനങ്ങൾക്ക് കുലുക്കം
വരത്തക്ക രീതിയിൽ
കൂടുതൽ കനത്തിലാണ് റിമ്പിള്‍ സ്ട്രിപ്പ്
ഉറപ്പിച്ചിരിക്കുന്നത്.
റിമ്പിൾ സ്ട്രിപ്പുകൾക്കിടയിൽ റോഡ് സ്റ്റഡളും പതിപ്പിക്കും.വിവിധ ഭാഗങ്ങളിൽ നാല് ബ്രിങ്കർ ലൈറ്റുകളും,8 അപകട സൂചന ബോർഡുകൾ
കൂടി സ്ഥാപിക്കും.
ഇതേ സമയം അപകട സൂചന ബോർഡുകളും വേഗത നിയന്ത്രണ സ്ട്രിപ്പുകളും അധികൃതർ സ്ഥാപിച്ചിട്ടും ഇപ്പോഴും
വാഹനങ്ങൾ അമിത വേഗതയിലാണ് ഈ റോഡിലൂടെ പോകുന്നത്.
വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണം വിട്ടും
നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അപകടത്തിൽപ്പെട്ടവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും
മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051